തൊടുപുഴ: മുതലിയാർമഠം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഏഴ്, എട്ട് തീയതികളിൽ ആഘോഷിക്കും. നാളെ രാവിലെ 5.30 ന് അഭിഷേകം, മലർനിവേദ്യം, 6.30 ന് ഗണപതി ഹോമം, എട്ടിന് ധാര, 8.30 ന് മറ്റ് പൂജകൾ, 6.45 ന് കാവടി നിറ, 7.10ന് നൃത്ത നൃത്ത്യങ്ങളും തിരുവാതിരയും, ഒൻപതിന് ശാസ്ത്രീയ നൃത്തങ്ങൾ. എട്ടിന് ശിവരാത്രി ദിനത്തിൽ രാവിലെ 7.30 ന് ധാര, എട്ടിന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ്, 8.30 ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും എതിരേൽപ്, കാവടിഘോഷയാത്ര, 11 ന് കാവടി അഭിഷേകം, ഒന്നിന് പ്രസാദ ഊട്ട്, അഞ്ചിന് എതിരേൽപ്പ്, കാഴ്ച ശ്രീബലി, ഏഴിന് പ്രഭാഷണംപ്രഫ. ജയലക്ഷ്മി അമ്മാൾ, എട്ടിന് നൃത്തനൃത്യങ്ങൾ, പത്തിന് കൊച്ചിൻ റിഥം ഓർക്കസ്ട്രയുടെ ഭക്തി ഗാനമേളയും വയലിൻ ഫ്യൂഷനും, രാത്രി 12 ന് ശിവരാത്രി പൂജ, 12.30 ന് വിളക്കിനെഴുന്നള്ളത്ത്, ഒൻപതിന് പുലർച്ചെ അഞ്ചിന് കടവു ബലി എന്നിവയാണ് പരിപാടികളെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് ബി. സുരേഷ് കുമാർ, സെക്രട്ടറി ജിതേഷ് സി. ഇഞ്ചക്കാട്ട് എന്നിവർ അറിയിച്ചു.