tank

രാജാക്കാട്:മദ്യപസംഘം കുടിവെള്ള ടാങ്ക് തകർത്തതായി പരാതി.രാജാക്കാട് ആദിത്യപുരം കോളനിയിൽ കുടിവെള്ളത്തിന്റെ ആവശ്യത്തിനായി സ്ഥാപിച്ചിരിക്കുന്ന 5000 ലിറ്ററിന്റെ കുടിവെള്ള ടാങ്കാണ് സമീപത്ത് താമസിക്കുന്ന കീപ്പാറയിൽ ബിനോയി, ഷിജോ എന്നിവർ ചേർന്ന് തകർത്തതായി കോളനി നിവാസികളും സമീപവാസികളുമായവർ ഒപ്പിട്ട് പരാതി ഇടുക്കി ജില്ല കളക്ടർക്കും,രാജാക്കാട് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ ടാങ്കിന്റെ പൈപ്പ് കണക്ഷൻ നശിപ്പിക്കുകയും ടാങ്ക് കല്ലുകൊണ്ട് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തത്.