കാഞ്ഞാർ മഹാദേവ - സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
കാഞ്ഞാർ : കാഞ്ഞാർ മഹാദേവ - സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 21-ാമത് പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രിയും ഇന്ന് മുതൽ 11 വരെ നടക്കും.എല്ലാ ദിവസവും രാവിലെ നിർമ്മാല്യദർശനം, 6 ന് ഉഷപൂജ, 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും.ഇന്ന് രാവിലെ 8 ന് പന്തീരടി പൂജ, 9.30 ന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം,വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തൃക്കൊടിയേറ്റ്, 7.30 ന് മുളയിടീൽ, 8 ന് നാമജപഘോഷം, കൊടിയേറ്റ് സദ്യ.7 ന് രാവിലെ 8.15 ന് വാഹനപൂജ, ഉച്ചയ്ക്ക് 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീവേലി, രാത്രി 8 ന് അത്താഴപൂജ,
8 ന് മഹാശിവരാത്രി. രാവിലെ 8 ന് പന്തീരടി പൂജ, തുടർന്ന് ശരംകുത്തി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, 9.30 ന് ഇളനീർ ഘോഷയാത്ര, 11 ന് ഇളനീർ അഭിഷേകം, 11.30 ന് സർപ്പപൂജ, 12.30 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് ഭജന, പ്രസാദ ഊട്ട്, 9.30 ന് തിരുവാതിര, രാത്രി 11 ന് ബാലെ ഇന്ദ്രവല്ലരീയം.9 ന് രാവിലെ 5.30 ന് ക്ഷേത്രകടവിൽ ബലിതർപ്പണം, 10.30 ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് 12.30 ന് പ്രസാദ ഊട്ട്.10 ന് രാവിലെ 10 ന് ഉച്ചപൂജ, ശ്രീഭൂതബലി, 12.30 ന് പ്രസാദ ഊട്ട്, 3.30 ന് കാഴ്ചശ്രീബലി, വൈകിട്ട് 4 ന് ഹിടുംബൻ പൂജ, 5.30 ന് താലം നിറയ്ക്കൽ, കാവടി ഘോഷയാത്ര, 8 ന് പ്രസാദ ഊട്ട്, പള്ളിവേട്ട പുറപ്പാട്, 10 ന് തിരുവാതിര.
11 ന് ആറാട്ട് മഹോത്സവം, രാവിലെ 8.30 ന് കാവടി അഭിഷേകം, 10 ന് ഉച്ചപൂജ, 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 6 ന് ആറാട്ട് പുറപ്പാട്, തിരു ആറാട്ട്, മംഗളപൂജ, ആറാട്ട് സദ്യ, രാത്രി 9.30 ന് ഗാനമേള.അമയപ്ര മഹാദേവ ക്ഷേത്രം
അമയപ്ര മഹാദേവ ക്ഷേത്രം
ഉടുമ്പന്നൂർ : അമയപ്ര മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 7,8 തിയതികളിൽ നടക്കും.
നാളെ രാവിലെ 6.30 ന് ഗണപതി ഹോമം, 7 ന് കൊടിഉയർത്തൽ, 7.30 ന് ഉഷപൂജ, 8 ന് പന്തീരടി പൂജ.
8 ന് രാവിലെ പതിവ് പൂജകൾ, 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7 ന് അഷ്ടാഭിഷേകം, 8 ന് പന്തീരടി പൂജ, നടയ്ക്കൽ പറയെടുപ്പ്, 11 ന് ഉച്ചപൂജ, 12 ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് രഥഘോഷയാത്ര, 7.15 ചെണ്ടമേളം, 8.15 ന് കളരിപ്പയറ്റ്, 9 ന് നൃത്തം, 10 ന് ഭക്തിഗാനമേള, രാത്രി 12 ന് ശിവരാത്രി പൂജ, വെളുപ്പിന് 3 മുതൽ ബലിതർപ്പണം.
രാജാക്കാട് മഹാദേവ ക്ഷേത്രം
രാജാക്കാട് : രാജാക്കാട് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 8 ന് നടക്കും. രാവിലെ 6.30 ന് ശിവരാത്രി നാളിലെ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് വിശേഷാൽ പൂജ, 10 ന് ഉച്ചപൂജ, 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര, 6.40 ന് ദീപാരാധന, 7.30 ന് അത്താഴപൂജ, 8 മുതൽ വിശേഷാൽ ശിവരാത്രി പൂജയും കലശാഭിഷേകവും, രാത്രി 12 ന് മഹാശിവരാത്രി പൂജ.സ്റ്റേജിൽ വൈകിട്ട് 7 മുതൽ നൃത്തസന്ധ്യ, 8 മുതൽ നൃത്തം, 8.45 മുതൽ കരോക്കെ ഗാനമേള, 11 മുതൽ നൃത്തം