nisamolshaji

കരിമണ്ണൂർ: മാനദണ്ഡ അടിസ്ഥാനത്തിൽ മികവുറ്റ പ്രവർത്തനം നടത്തിയതിന് കരിമണ്ണൂർ പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്‌പെൻസറിക്ക് എൻഎബിഎച്ച് ആക്രഡിറ്റേഷൻ ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ,അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളിലെ വിലയിരുത്തൽ പരിഗണിച്ചാണ് അക്രഡിറ്റേഷൻ. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി ജോമോൻ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും മെഡിക്കൽ ഓഫീസർ ഡോ.ജീന മേരി വർഗീസ്, മുൻ മെഡിക്കൽ ഓഫീസർ ഡോ. ടെലസ് കുര്യൻ എന്നിവരുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും കൂട്ടായ പരിശ്രമമാണ് അക്രഡിറ്റേഷൻ ലഭിക്കാൻ സഹായകമായത്.