ഇളംദേശം : കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ ഇന്ന് 11 ന് ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തും. ഒഴിവ്: ഒന്ന്. യോഗ്യത: എം.ബി.ബി.എസ് ബിരുദം, ടി .സി .എം. സി രജിസ്‌ട്രേഷൻ.
ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഇളംദേശം കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഇന്ന് 11ന് മുൻപായി നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇളംദേശം കുടുംബാരോഗ്യ കേന്ദ്രം ആഫീസുമായി ബന്ധപ്പെടുക.ഫോൺ. 9447979744