കാഞ്ഞാർ : മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹാശിവരാത്രിമഹോത്സവത്തിന് കൊടിയേറി. ക്ഷേത്രംതന്ത്രി കുമരകം എം. എൻ. ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി കെ. എം മഹേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്കർമ്മം നടന്നു.

ഇന്നലെ രാവിലെ പന്തീരടി പൂജ, വൈകിട്ട് 7.30 ന് മുളയിടീൽ, 8 ന് നാമജപഘോഷം, കൊടിയേറ്റ് സദ്യ എന്നിവ നടന്നു. ഇന്ന് . രാവിലെ 8.15 ന് വാഹനപൂജ, ഉച്ചയ്ക്ക് 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീവേലി, രാത്രി 8 ന് അത്താഴപൂജ എന്നിവ നടക്കും.