
ഇടമലക്കുടി: ട്രൈബൽ യു പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി പുതിയ സ്‌കൂളിൽ പഠിക്കാം. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി .എസ് .ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ എൽ പി സ്‌കൂൾ ഈ അദ്ധ്യയന വർഷമാണ് അപ്പർ പ്രൈമറി സ്‌കൂളായി സർക്കാർ ഉയർത്തിയത്. പുതിയ സ്‌കൂൾ കെട്ടിടത്തിൽ ഹാൾ ആക്കി ഉപയോഗിക്കാവുന്ന തരത്തിലുള്ള അഞ്ച്‌ബോർഡ് മുറികൾ, ഡൈനിങ് ഹാൾ, കിച്ചൺ, വാഷ് ഏരിയ , കുട്ടികൾക്കുള്ള പ്രത്യേക വാഷ് ഏരിയ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ എന്നിവയുണ്ട്. കൂടാതെ ഡൈനിങ്‌ടേബിളുകൾ, കസേരകൾ, ക്ലാസ് മുറികളിൽ വൈദ്യുതീകരണം എന്നിവയെല്ലാം ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.പരിപാടിയിൽ ജില്ലാ കളക്ടർ ഷീബജോർജ് , കൊച്ചിൻ ഷിപ് യാർഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ അമ്രപാലി പ്രശാന്ത് സൽവെ, സബ് കലക്ടർമാരായ അരുൺ എസ് നായർ , ജയകൃഷ്ണൻ വിഎം ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.