രാജാക്കാട്:ഹിന്ദു ഐക്യവേദി ഉടുമ്പൻചോല താലൂക്ക് പ്രസിഡന്റ് എ.വി രാജൻ നയിക്കുന്ന താലൂക്ക് വാഹന പ്രചരണ ജാഥ 9, 10 തീയതികളിൽ നടത്തം 9 ന് രാവിലെ 8 ന് കൂട്ടാറിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ ചുറ്റി 10 ന് വൈകിട്ട് 6 ന് രാജാക്കാട്ട് സമാപിക്കും.സർക്കാരിൽ നിന്നും ക്ഷേത്രഭരണം മോചിപ്പിക്കുക, സനാതന ധർമ്മം സംരക്ഷിക്കുക,സാമൂഹ്യ നീതി നടപ്പിലാക്കുക, സാംസ്‌കാരിക ധ്വംസനത്തിനെതിരെ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഹിന്ദു അവകാശ മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്.രാജാക്കാട് നടക്കുന്ന സമാപന സമ്മേളനം സ്വാമി ദേവചൈതന്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഇ.ജി മനോജ്,ജില്ലാ സെക്രട്ടറി പി.കെ സോമൻ,താലൂക്ക് ജനറൽ സെക്രട്ടറി പി.ആർ നകുലൻ,വൈസ് പ്രസിഡന്റ്, എം.ദിലീപ് കുമാർ,ഷിബു മാധവ് എന്നിവർ പ്രസംഗിക്കും