കുമളി : കുമളി സഹ്യ ജ്യോതി ആർട്‌സ് ആന്റ് സയൻസ് കോളേജ് തുടക്കം കുറിച്ചിട്ട് ഇന്ന് പത്ത് വർഷം പിന്നിടുന്നു.
വാർഷികാഘോഷ പരിപാടികൾ കോളേജ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30ന് കോളേജ് രക്ഷാധികാരി തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
വിദ്യാർത്ഥികൾ ഒരുക്കുന്ന ഭക്ഷ്യമേള പഞ്ചായത്ത് മെമ്പർ നോളി ജോസഫ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.
ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി അദ്ധ്യാപകരും അനദ്ധ്യാപകരുമടങ്ങുന്ന 51 അംഗ കമ്മിറ്റി രൂപീകരിച്ചതായി കോളേജ് പ്രിൻസിപ്പാൾ ഫാ. സാബു മരുതൂർ അറിയിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള കോളേജിൽ പി.ജി ഉൾപ്പെടെ ഏഴ് കോഴ്‌സുകളാണുള്ളത്. 2014 ൽ അന്നത്തേ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് കോളേജിന്റെ ഉദ്ഘാടനം നിർ വഹിച്ചത്.