തൊടുപുഴ: നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ് എന്നിവ ചേർന്ന് തൊടുപുഴ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ സഹകരണത്തോടെ സമ്മദിദാന ബോധവൽക്കരണ പ്രചരണ പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനി സാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് തൊടുപുഴ പ്രൊജക്ട് ഓഫീസർ സുധർമ .എൽ., ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ ബിന്ദു സി.എൻഎന്നിവർ പ്രസംഗിച്ചു. താലൂക്ക് ഇലക്ഷൻ വിഭാഗത്തിലെ ജില്ലാതല മാസ്റ്റർ ട്രെയിനർ സിറിൽ ജോയി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും ട്രഷറർ എ.പി. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. തൊടുപുഴ ബ്ലോക്കിലെ നൂറ്റി അറുപതോളം അംഗൻവാടി ജീവനക്കാർ പരിപാടിയിൽ പങ്കാളികളായി.