വെങ്ങല്ലൂർ: മഹാശിവരാത്രിയോടനുബന്ധിച്ച് ബലി ദർപ്പണം നടത്താൻ ചെറായിക്കൽ ഗുരുദേവ ക്ഷേത്ര തിരുസന്നിധിയിൽ സൗകര്യം ഒരുക്കും. പുലർച്ചെ അഞ്ചിന് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ ബലിദർപ്പണം ആരഭിക്കും. ക്ഷേത്രത്തിൽ കുംഭമാസ ചതയ പ്രാർത്ഥന നാളെ രാവിലെ 10ന് ഗുരുദേവക്ഷേത്രത്തിൽ ആരംഭിക്കും. ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം,​ സമൂഹപ്രാർത്ഥന, ശാന്തി ഹവനം (ഹോമം) എന്നിവ നടക്കും. ചതയ പ്രാർത്ഥനാ യഞ്ജത്തിന് ക്ഷേത്രം മേൽശാന്തി വൈക്കം വൈക്കം ബെന്നി മുഖ്യകാർമ്മികത്വം വഹിക്കും. സന്തോഷ് പള്ളിക്കാശേരിൽ ചതയ പ്രാർത്ഥന വഴിപാടായി സമർപ്പിക്കും. പ്രാർത്ഥനാ സമർപ്പണ ശേഷം ഗുരുപ്രസാദം അമൃത ഭോജനം.