നെടുങ്കണ്ടം : ബി.എഡ് കോളേജിന്റെ വാർഷിക കായികമേള സിന്തറ്റിക് സ്റ്റേഡിയത്തിൽനടത്തി.
നെടുംങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് . ലേഖ ത്യാഗരാജ് ഉദ്ഘാടനം ചെയ്തു. ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ അദ്ധ്യക്ഷത വഹിച്ചു.. എൻ. എസ്. എ സി. ഇ. ഒ സൈജു ചെറിയാൻ ലോഗോ പ്രകാശനം ചെയ്ത് കോളേജ് ചെയർമാൻ അമൽ ദേവസ്യക്ക് ദീപശിഖ കൈമാറുകയും ചെയ്തു. കായികാദ്ധ്യാപകൻ പ്രശാന്ത്കുമാർ, സ്‌പോർട്‌സ് ക്ലബ്ബ് സെക്രട്ടറി രഞ്ജു കെ.റെജി, മുൻ സ്‌പോർട്‌സ് ക്ലബ്ബ് സെക്രട്ടറി അൽത്താഫ് ബഷീർ, കോളേജ് അദ്ധ്യാപിക സിന്ധു കുമാരി സി.സി എന്നിവർ പ്രസംഗിച്ചു.