house
കത്തി നശിച്ച വീടിന് മുന്നിൽചന്ദ്രൻ

കുടയത്തൂർ: കോളപ്ര ലക്ഷം വീട് കോളനിയിലെ നമ്പിശേരിൽ ചന്ദ്രന്റെ വീട് കത്തി നശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തീ പിടിത്തത്തിൽ പടുതയും ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച വീട് കത്തി നശിച്ചത്. ഈ സമയം ചന്ദ്രൻ വീട്ടിലുണ്ടായിരുന്നില്ല. നാട്ടുകാരാണ് തീ അണച്ചത്. എങ്ങനെയാണ് തീ പിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. തീപിടിത്തത്തിൽ കട്ടിൽ അടക്കമുള്ള വീട്ടുസാധനങ്ങളെല്ലാം കത്തി നശിച്ചു. അസുഖബാധിതനായ ചന്ദ്രന് ജീവിക്കാൻ മാർഗമൊന്നുമില്ല. നാട്ടുകാരുടെ സഹായത്താലാണ് ജീവിക്കുന്നത്. തീപിടിത്തത്തിൽ കിടപ്പാടം നഷ്ടമായതോടെ എവിടെ അന്തിയുറങ്ങുമെന്ന് അറിയാത്ത വിഷമത്തിലാണ് ചന്ദ്രൻ.