വണ്ണപ്പുറം: വണ്ണപ്പുറം ഗവ.ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ഫാർമസിയിലും ലാബിലും മണിക്കൂറുകളോളം രോഗികൾ കാത്ത് നിൽക്കേണ്ട അവസ്ഥയാണുളളത്. രോഗികളെ പരിശോധിച്ചതിന് ശേഷം ഡോക്ടർമാർ ഫാർമസിയിൽ എത്തിയിട്ടാണ് മരുന്ന് വിതരണം നടത്തുന്നത്. താൽകാലിക അടിസ്ഥാനത്തിലെങ്കിലും ജോലിക്കാരെ ലഭ്യമാക്കി രോഗികളുടെ ദുരിതാവസ്ഥകൾ പരിഹരിക്കണമെന്ന് എ .ഐ. വൈ .എഫ് വണ്ണപ്പുറം മേഖല സെക്രട്ടറി ജിതിൻ മാത്യു ആവശ്യപ്പെട്ടു.