ഇടുക്കി : എകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്ക് 2024- 25 അദ്ധ്യയന വർഷത്തേക്ക് ആവശ്യമായ യൂണിഫോം ഷർട്ട്, പാന്റ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും), ഓവർക്കോട്ട് ( പെൺകുട്ടികൾക്ക്), ബ്ലേസർ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) തുന്നി നൽകുന്നതിന് താൽപര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒരോ ഇനത്തിലും ഒരെണ്ണം തുന്നുന്നതിനുളള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ച് 18 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം നാലിന് തുറന്ന് പരിശോധിക്കുന്നതുമാണ്. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് പുറത്ത് യൂണിഫോം തുന്നി നൽകുന്നതിനുളള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 291354