തൊടുപുഴ: നെഹ്രു യുവകേന്ദ്ര രാജ്യവ്യാപകമായി ബ്ലോക്ക് തലത്തിൽ നടത്തിവരുന്ന സമ്മതിദാന ബോധവൽക്കരണ പ്രചരണ പരിപാടിയുടെ ഭാഗമായി ഇളംദേശം ബ്ലോക്കിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഇടുക്കി നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവ ചേർന്ന് ഇളംദേശം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ സഹകരണത്തോടെ ആലക്കോടുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചാണ് സെമിനാർ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അജയ് എ.ജെ. അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ ജാനറ്റ് എം. സേവ്യർ, ജയരാജ് എം. നായർ എന്നിവർ പ്രസംഗിച്ചു. തൊടുപുഴ താലൂക്ക് ഇലക്ഷൻ വിങ്ങിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ റീനമോൾ പി.പി. ക്ലാസ്സിന് നേതൃത്വം നൽകി.