
ഇടുക്കി: സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ അവാർഡ് കമരംകയറ്റ മേഖലയിലെ മികച്ച തൊഴിലാളിക്കുള്ള പുരസ്‌കാരം ഇടുക്കി പൂപ്പാറ സ്വദേശി അരുൾ കറുപ്പുസ്വാമിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം,തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ല, റീജിയണൽ, സംസ്ഥാനതലം എന്നിങ്ങനെ ത്രിതല പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തിട്ടുള്ളത്.