 
കാട്ടുപോത്ത് ജനവാസ കേന്ദ്രങ്ങളിൽ സ്ഥിര സാന്നിദ്ധ്യം
കാട്ടുപന്നിയും കുരങ്ങും കൃഷിയിടത്തിൽ താമസം
കുമളി: കുമളിയിൽ വന്യജീവി ശല്യം രൂക്ഷമായി . കാട്ടുപോത്ത്, കരടി, പുലി, പന്നി മുള്ളൻപന്നി, മ്‌ളാവ്, കേഴ, മലയണ്ണാൻ, കരിങ്കുരങ്ങ് അല്ലാത്ത കുരങ്ങ് തുടങ്ങി എല്ലാവ ന്യ മൃഗങ്ങളും നാട്ടിലിറങ്ങിയത് ജനങ്ങൾക്ക് ഭീഷണിയായി. തേക്കടി വനത്തിലെ പന്നി മൃഗങ്ങളാണ്
കുമളിയിലേയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.. നാട് കാടായ പ്രതീതി.യോടെ കാട്ട് മൃഗങ്ങൾ നാട് കൈയ്യടിക്കിയിരിക്കുന്നു. ഇനി വരാനുള്ളത് ആന മാത്രം. അതും ഉടനെത്തുമെന്ന് കുമളി സ്പ്രിംഗ് വാലി നിവാസികൾ പറയുന്നു.സ്പ്രിംഗ് വാലി, ചെങ്കര , 63ാം മൈൽ, വള്ളക്കടവ്, പെരിയാർ, പീരമേട് എന്നിവിടങ്ങളിലെല്ലാം വന്യമൃഗ ശല്യം രൂക്ഷം. പീരുമേട്ടിലും കുമളിക്കടുത്ത് 63ാം മൈലിലും ആനയില്ലെന്ന് പറയാൻ പറ്റില്ല. ആന ഇവിടെ സ്ഥിരം . കൃഷി ദേഹണ്ഡങ്ങൾ കൂട്ടത്തോടെയെത്തി നശിപ്പിക്കുന്നത് സ്ഥിരം പതിവ്. പറ്റുമെങ്കിൽ ആന വീടും തകർക്കും. ഏലം, വാഴ, കപ്പ,കാപ്പി, കുരുമുളക് തുടങ്ങി പട്ടിയെപ്പോലും വെറതേവിടില്ല. കൃഷിയും പറ്റില്ല, ജീവിക്കാൻ വളർത്ത് മൃഗങ്ങളേപ്പോലും പോറ്റാൻ പറ്റാത്ത ഗതികേടിലാണ് കർഷകർ. ചെങ്കരയിൽ അടുത്ത കാലത്ത് പുലിയും കടുവയും സ്ഥിരമായി ഇറങ്ങുന്നതും വളർത്തു മൃഗങ്ങളെ കൊലപ്പെടുത്തുന്നതും പതിവായി. ജനം പ്രതിഷേധിച്ചപ്പോൾ ക്യാമറയും കെണിക്കൂടും സ്ഥാപിച്ച് വനപാലകർ തടിയൂരി. 63ാംമൈലിൽ പലയിടത്തും ട്രെഞ്ച് ഇല്ല. ഉള്ള ട്രഞ്ച് അറ്റകുറ്റപ്പണി നടത്താറുമില്ല. ആനയും കാട്ടപോത്തും അടക്കമുള്ളവ കൃഷിയിടങ്ങളിലിറങ്ങി ഏലം അടക്കം നശിപ്പിക്കുന്നു. തൊഴിലാളികളെ വന്യമുഗങ്ങൾ അക്രമിക്കുന്നതിനാൽ തൊഴിലാളികളുടെ രക്ഷക്കായി കാവൽക്കാരെ നിയമിക്കുന്നതിന്റേയും ചിലവ് കർഷകന് . സ്പ്രിംഗ് വാലിയിൽ കാട്ട് പോത്ത് പകൽ പോലും കൃഷിയിടത്തിലിറങ്ങി വിളകൾ നശിപ്പിക്കുന്നു. സൂക്ഷിച്ച് നടന്നില്ലെങ്കിൽ ജീവൻ അപകടത്തിലാകും.
കപ്പ, കാച്ചിൽ, ചേമ്പ് തുടങ്ങിയവിളകൾ ഈ പൂർണ്ണമായുംഈ മേഖലകളിൽ നിന്ന് തുടച്ച് നീക്കപ്പെട്ടു.
കാട്ടുപന്നി
ഉഴുതുമറിക്കും
. എലത്തിന് ചാണകമോ എല്ലുപൊടിയോ ഇട്ടാലും ഇല്ലെങ്കിലും ഏലം പന്നി കുത്തി മറിക്കും. കാട്ടപോത്തും മ്‌ളാവും ഒക്കെ വാഴയും ഏലവുമൊക്കെ തവിട് പൊടിയാക്കും. പോത്ത് ശൗര്യം തീർക്കമ്പോൾ ഏലച്ചെടികളും കുരുമുളക് ചെടിയും നിലംപൊത്തും. തേനീച്ച വളർത്തൽ ഈ പ്രദേശങ്ങളിൽ നടത്തുന്നവർക്ക് കരടിയാണ് പ്രശ്‌നക്കാരൻ.
അട്ടപ്പള്ളത്ത് കരടി കർഷകനെ മൃതപ്രായനാക്കിയത് ഏതാനും വർഷം മുൻപാണ്. കഴിഞ്ഞ ദിവസങ്ങളിൽ അട്ടപ്പള്ളം മേഖലകളിൽ കരടി സാന്നിദ്ധ്യമുണ്ട്. ഇവിടെയും കൂടും ക്യാമറയുമാണ് വനം വകുപ്പിന്റെ മരുന്ന്. ഇപ്പം ഓലപ്പടക്കം വുമായി.