
തൊടുപുഴ: ഇടമലക്കുടി ട്രൈബൽ യു പി സ്‌കൂളിലെ കുട്ടികളും ഇനി ആധൂനിക നിലവാരത്തിൽ പഠിക്കും. കൊച്ചിൻ ഷിപ്പ് യാഡിന്റെ സി എസ് ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ എൽ പി സ്‌കൂൾ ഈ അധ്യയന വർഷമാണ് അപ്പർ പ്രൈമറി സ്‌കൂളായി സർക്കാർ ഉയർത്തിയത്.
ഡീൻ കുര്യാക്കോസ് എം.പിയായി ചുമതലയേറ്റെടുത്തപ്പോൾ സ്കൂളിന് മികച്ച രീതിയിലുള്ള ക്ലാസ്സ് മുറികളുൾപ്പെടെ നല്ലൊരു കെട്ടിടവും മൊബൈൽ ഫോൺ 4ജി സൗകര്യവും. കെട്ടിടം എം.പി. ഫണ്ടിൽ ഉൾപ്പെടുത്തി നൽകാൻ നടപടികളുമായി മുന്നോട്ടു പോയപ്പോഴാണ് കൊവിഡ് മഹാമാരി വന്നതും കേന്ദ്രസർക്കാർ എം.പി. ഫണ്ട് 2 വർഷത്തേക്ക് നിർത്തലാക്കിയതും. കൊച്ചിൻ ഷിപ്പ് യാർഡ് 66 ലക്ഷം രൂപ അനുവദിച്ച് സ്‌ക്കൂൾ കെട്ടിടം എന്ന ലക്ഷ്യം പൂർത്തീകരിച്ചതെന്നും എം.പി. പറഞ്ഞു.
കളക്ടർ ഷീബ ജോർജ്ജ് , കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് പ്രതിനിധി അമ്രപാലി പ്രശാന്ത് സൽവെ, സബ് കലക്ടർമാരായ അരുൺ എസ് നായർ , ജയകൃഷ്ണൻ വിഎം, കൊച്ചിൻ ഷിപ്പ് യാർഡ് പ്രതിനിധികളായ അമ്രപാലി പ്രശാന്ത് സൽവെ, സമ്പത്ത് കുമാർ പിഎൻ, എ.കെ. യൂസഫ്, നിർമ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയർ ബിജു. എം., ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ നജീം എസ്.എ. സ്‌ക്കൂൾ ഹെഡ് മാസ്റ്റ്ർ ജോസഫ് ഷാജി അരൂജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.