priya

പീരുമേട്:കലാപരമായ കഴിവുകൾകൊണ്ട് പ്രീയമോൾ കാഴ്ച്ചയുടെ പരിമിതികളെ മറികടക്കുകയാണ്. 95 ശതമാനം അംഗപരിമിയിലും തനിക്ക് അദ്ധ്യാപികയാകണമെന്ന മോഹവുമായി മുന്നേറുകയാണ് ഈമിടുക്കി. പീരുമേട് തോട്ടാപ്പുര കുളം കണ്ടത്തിൽ ലോട്ടറി വ്യാപാരി മാത്യുവിന്റെയും വീട്ടമ്മയായ ആശയുടെയും ഇളയ മകളാണ് പ്രീയമോൾ. .പഠിക്കാനും, കലാപരമായ കഴിവും പ്രീയക്ക് ഉണ്ട്.കാഴ്ച പരിമിതിയുണ്ടായിരുന്ന പ്രിയമോൾ ഒന്നു മുതൽ ഏഴാം ക്ലാസ് വരെ കാഞ്ഞിരപ്പള്ളി അസീസി സ്‌പെഷ്യൽ സ്‌കൂളിലാണ് പഠിച്ചത്. എട്ടാം ക്ലാസ് മുതൽ പത്തു വരെ അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിലും പഠിച്ചു. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പാട്ടുപാടുമായിരുന്നു. പള്ളിയിലും പാടു മായിരുന്നു..

ഏഴാം ക്ലാസുമുതൽ പ്രിയയുടെ കലാപരമായ കഴിവ് അമ്മ ആശ തിരിച്ചറിയുന്നതും ഈ വിവരം അസീസി സ്‌കൂൾ അധികൃതരെ അറിയിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ ഇക്കാര്യത്തിൽ പ്രോത്സാഹനം നൽകി. കവിത, ചിത്രരചന, കഥാപ്രസംഗം, മുത്തുകൾ കൊണ്ടുള്ള ആഭരണ നിർമ്മാണം, കുട്ടനെയ്ത്ത് തുടങ്ങിയവയിൽ പ്രാഗൽഭ്യം തെളിയിച്ചു. എല്ലാ സ്‌കൂൾ മത്സരങ്ങളിലും പ്രിയ പങ്കെടുത്ത് പുരസ്‌കാരങ്ങൾ നേടി.

എസ്.എസ്.എൽ സി.87 ശതമാനം മാർക്കോടെ വിജയിച്ച പ്രിയ ഇപ്പോൾ തിരുവല്ല ബാലികാമഠം സ്‌പെഷ്യൽ സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. . ഒട്ടേറേ മത്സരങ്ങളിൽ നേടിയ ട്രോഫികളും, പുരസ്‌കാരങ്ങളുമാണ് പ്രീയ മോളുടെ വീടിന്റെ ഷോകേസിൽ നി റഞ്ഞിരിക്കുന്നത്. അവസാനമായി കൽക്കട്ട യൂണിവേഴ്‌സിൽ റെക്കോർഡ് ഫോറത്തിന്റെ വണ്ടർ ഗേൾ യു.ആർ.ബി. ഗ്ലോബൽ അവാർഡ്പുരസ്‌കാരം പ്രിയയ്ക്ക് ലഭിക്കുകയുണ്ടായി.

പ്രിയമോൾ ക്ക് സ്‌പെഷ്യൽ ബി. എഡ് കോളേജിൽ പഠിച്ച് അദ്ധ്യാപിക ആകാനുള്ള ആഗ്രഹമാണുള്ളത്. പഠിക്കാനും കലാപരമായും കഴിവുള്ള പ്രിയയെ എങ്ങിനെയും അദ്ധ്യാപിക ആക്കാനുള്ള മോഹാമാണ് മാതാപിതാക്കൾക്കുള്ളത്. പ്രിൻസാണ് സഹോദരൻ. .