ഇടവെട്ടി: ഗ്രാമപഞ്ചായത്ത് മാർത്തോമ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു.വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചതിന്റെ സന്തോഷ സൂചകമായിട്ടാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.തൊഴിലുറപ്പ് മേറ്റ് ഹലീമ മലയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവെട്ടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സറീന പി എ പദ്ധതി വിശകലനം നടത്തി.വി. ഇ. ഒ ശരത്ത്,തൊഴിലുറപ്പ് ജീവനക്കാരായ ഫർസസലിം,ലിറ്റി ജോർജ്ജ്,
അന്നു മീൻപൂർ,അഞ്ജന ,മേറ്റുമാരായ ഷായിന നാസർ,സജികുമാരി രവി ,സഫിയ കൊന്താലം, ജുബൈരിയ അബ്ബാസ്, ലൈല ഷാജി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യോഗത്തിന് റജീന അനൂപ് ഖാൻ സ്വാഗതവും ഉഷാ ബാബു നന്ദിയും പറഞ്ഞു.