നെടുങ്കണ്ടം: എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘം ലോക വനിതാ ദിനം "സ്ത്രീ ശക്തി അധികാരത്തിലേക്ക്"എന്ന പേരിൽ ആചരിച്ചു. വനിതാ സംഘം പ്രസിഡന്റ് മിനി മധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി ശ്രീ സുധാകരൻ ആടിപ്ലാക്കൾ വനിതാ ദിന സന്ദേശവും നൽകി. യൂണിയൻ കൗൺസിലർ സുരേഷ് കെ. ബി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ശാന്തമ്മ ബാബു, വനിതാ സംഘം ട്രഷറർ മിനി ശ്രീകുമാർ, വിമല തങ്കച്ചൻ, അനില സുദർശനൻ തുടങ്ങിയവർ പ്രസംഗിച്ചു. . മുൻ വനിതാ സംഘം പ്രസിഡന്റ് റ് വിമല തങ്കച്ചൻ, സെക്രട്ടറി അനില സുദർശനൻ, സൈബർ സേന മുൻ ചെയർപേഴ്സൺ അമ്പിളി ജയൻ അറുപതും എഴുപതും വയസിനു ഇടയിൽ പ്രായമുള്ള വനിതാ സംഘത്തിന്റെ സജീവ പ്രവർത്തകരെയും ആദരിക്കുകയും ചെയ്തു. വനിതാ സംഘം വൈസ് പ്രസിഡന്റ് ഷിജി കെ. ആർ നന്ദി പറഞ്ഞു.