തൊടുപുഴ : കേന്ദ്ര സർക്കാരിന്റെ സബ്‌സിഡിയോടുകൂടി വീടിനു മുകളിൽ സൗരോർജ്ജ പാളികൾ സ്ഥാപിക്കുന്നതിനുള്ള പി എം സൂര്യഘർ മുഫ്ത് ബിജിലി യോജന രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും. 78000 രൂപ വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയിൽ ഇനിയും ചേർന്നിട്ടില്ലാത്തവർക്കു വേണ്ടി ഇന്ന് തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു . താല്പര്യമുള്ളവർ 6 മാസത്തിനുള്ളിൽ ഉള്ള ഒരു വൈദ്യുതി ബില്ലുമായി ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക്: 9847201959 , 7510615865