chazhikattu
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ചാഴിക്കാട്ട് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധതുറകളിൽ മികവ് തെളിയിച്ച വനിതാ പ്രതിഭകളെ ആദരിച്ചപ്പോൾ

തൊടുപുഴ: ചാഴികാട്ട് ആശുപത്രിയിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധതുറകളിൽ മികവ് തെളിയിച്ച വനിതാ പ്രതിഭകളെ ആദരിച്ചു. തൊടുപുഴ നഗരസഭ യിൽ 36 വർഷക്കാലം കൗൺസിലറായും, ചെയർപേഴ്‌സണായും, ഇപ്പോൾ വൈസ് ചെയർപേഴ്‌സണായും സേവനമനുഷ്ഠിക്കുന്ന പ്രഫ. ജെസ്സി ആന്റണി, കവയത്രിയായ സരു ധന്വന്തരി, സമൂഹ മാധ്യമങ്ങളിളിലൂടെ പ്രശസ്തയായ ഗീതാ വാര്യർ, പ്രതിസന്ധികളിൽ തളരാതെ നിശ്ചയദാർഢ്യത്തോടെ ജീവിത വിജയം നേടിയ ഹോസ്പിറ്റലിലെ ജീവനക്കാരിയായ ഷൈല ദിനേഷ്, ആശാ പ്രവർത്തകരായ അമ്മിണി മുരളി, ജാൻസി എം.ജി., കാഞ്ചനകുമാരി എ.എസ്., ബിന്ദു ദേവദാസ്, ടെസ്സി പൗലോസ്, തൊടുപുഴ നഗരസഭയിലെ ഹരിത കർമ്മ സേനാ പ്രവർത്തകരായ ജാസ്മിൻ അലിയാർ, വത്സാ ദിവാകരൻ, അഞ്ജലി സി.കെ., ഷൈനി ഷിജു, ലക്ഷ്മി സുകുമാരൻ, സുബൈദ അനസ്, നസീമ എൻ.കെ., മഞ്ജു അനിൽ, ഐവി സജി, സിനി എ,വി., എന്നിവരെ വനിതാ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ആദരിച്ചു. ഡോ. അനിതാ ആൻ ജോൺ, ഡോ. രഞ്ജിനി രാധാകൃഷ്ണൻ, ചീഫ് നഴ്‌സിംഗ് ഓഫീസർ ഷിനി തോമസ്, മെഡിക്കൽ സോഷ്യൽ വർക്കർ ആര്യാ ബോസ് എന്നിവർ സംസാരിച്ചു.