kaavadi
വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടി ഘോഷയാത്ര

പീരുമേട്: വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശിവരാത്രി മഹാത്സവത്തോടനുബന്ധിച്ച് വർണ്ണശബളമായ കാവടി ഘോഷയാത്ര നടന്നു. ഘോഷയാത്ര
. 62 മൈലിൽ നിന്നും ആരംഭിച്ച വാളാടി, കക്കിക്കവല ,പെരിയാർ എസ്റ്റേറ്റ് ,ചുരക്കളം എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നിന്നുമുള്ള ഘോഷയാത്രകൾ സംഗമിച്ച് മഹാ ഘോഷയാത്രയായി ടൗൺ ചുറ്റി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
തുടർന്ന് കാവടി അഭിഷേകം, പാലഭിഷേകം പാൽക്കുട അഭിഷേകം, എന്നിവയും നടന്നു രാവിലെ മുതൽ തന്നെ ക്ഷേത്രത്തിൽ ശിവരാത്രി ദിന പ്രത്യേക പൂജകളും നടന്നു. തുടർന്ന് അന്നദാനം. പ്രത്യേക പൂജയായ പൂമൂടൽ നടന്നു ഭക്തിഗാനമേള, പെരിയാർ ബീഡ്‌സിന്റെ ഗാനമേളയും ശിവപൂജയും നടന്നു. ക്ഷേമ്രേൽശാന്തി ജയശങ്കർ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്.