കുണിഞ്ഞി : എസ്.എൻ.ഡി.പി യോഗം കുണിഞ്ഞി ശാഖ ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 16-ാമത് പ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും ഇന്ന് മുതൽ 12 വരെ നടക്കും. ക്ഷേത്രം തന്ത്രി ശിവരാമൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തികളും രതീഷ് ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
എല്ലാ ദിവസവും രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, തിലഹോമം, 7 ന് ഉഷപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, സോപാനസംഗീതം, അത്താഴപൂജ എന്നിവ നടക്കും.
ഇന്ന് രാവിലെ പതിവ് പൂജകൾ, 6 ന് അഖണ്ഡനാമജപം, 6.30 ന് ചതയപൂജ, ഗുരുപൂജ, വൈകിട്ട് 6 ന് അഖണ്ഡനാമജപ സമർപ്പണം, അത്താഴപൂജ, 10 ന് രാവിലെ പതിവ് പൂജകൾ, 7 ന് ഉഷപൂജ, വാവുബലി, 11.30 ന് സർവൈശ്വര്യപൂജ, ഉച്ചയ്ക്ക് 1 ന് അന്നദാനം, വൈകിട്ട് 5.30 ന് ആചാര്യവരണം, 11 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 6.15 നും 6.35 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ശിവരാമൻ തന്ത്രികൾ തൃക്കൊടിയേറ്റും, വിലയകാണിക്ക, തിരുമുമ്പിൽ പറവയ്പ്പ്, 8 ന് അത്താഴപൂജ, 12 ന് രാവിലെ പതിവ് പൂജകൾ, 9 ന് കലശപൂജ, കലശാഭിഷേകം, പന്തീരടിപൂജ, കാഴ്ചശ്രീബലി, സർപ്പപൂജ, സർപ്പത്തിന് നൂറും പാലും, 12 ന് ഉച്ചപൂജ, വൈകിട്ട് 5 ന് കാവടി നിറപന്തലിലേക്ക് പുറപ്പാട്, കാവടി നിറപൂജ, ഇളനീർ പൂജ, വൈകിട്ട് 7 ന് ദീപാരാധന, 8 ന് മഹാപ്രസാദ ഊട്ട്, 8.30 ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് അവതരിപ്പിക്കുന്ന ഗാനമേള.