തൊടുപുഴ: ലോക വനിതാദിനത്തോടനുബന്ധിച്ച് 'ജെ.സി.ഐ. തൊടുപുഴ ഗ്രാൻഡ് വനിതകൾക്കായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ജെ.സി.ഐ. തൊടുപുഴ ഗ്രാൻഡ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷനായ യോഗത്തിൽ ലേഡി ചെയർപേഴ്‌സൺ ബിന്ദു അജികുമാർ മുഖ്യപ്രഭാഷണം നടത്തി. സോഫ്റ്റ് സ്‌കിൽ ട്രെയിനർ ഒബിയ ജോളി ട്രെയിനിങ് ക്ലാസ് എടുത്തു. ദിവ്യ പ്രശാന്ത്, ബിജി രാജേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ ജോലി ചെയ്യുന്ന അൻപതോളം വനിതകൾ പങ്കെടുത്തു. സെക്രട്ടറി ജീസ് ജോൺസൺ നന്ദി പറഞ്ഞു.