
പീരുമേട് : കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി കുമളി ഡിപ്പോയിൽ നിന്ന് നിറുത്തലാക്കിയ സർവീസുകൾ പുനരാരംഭിച്ചു. കുമളിയിൽ നിന്നും ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന ചങ്ങനാശ്ശേരി, തകഴി , ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് സർവീസ് ഇന്നലെ മുതൽ ആരംഭിച്ചു. കുമളി കോട്ടയം ടൗൺ ടു ടൗൺ ഫാസ്റ്റ് ഫാസഞ്ചർ സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. കുമളിയിൽ നിന്ന് രാവിലെ 6 നും 7നും 8 നും ഉച്ചകഴിഞ്ഞ് 3 , 4 ,5 നും കോട്ടയത്തു നിന്ന് രാവിലെ 9.30, 10.30, 11.30 വൈകിട്ട് 6.30, 7.30, 8.30 നുമാണ് സർവീസ്. മുൻപ് ഏറെ ലാഭകരമായ സർവീസുകളായിരുന്നു ഇവ.