തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യറീജണൽ ബിസിനസ് ഓഫീസ് തൊടുപുഴയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനാഘോഷവും വനിതകൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും തൊടുപുഴയിൽ നാരിശക്തി 2024എന്ന പേരിൽ നടത്തും.
തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ച് വനിതാദിനാഘോഷവും വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും, വിപണവും ഉണ്ടായിരിക്കും. സ്വയം പ്രയത്‌നത്തിലൂടെ ബിസിനസ് തുടങ്ങി മുൻപന്തിയിൽ എത്തിയ വനിതകളെ ആദരിക്കുകയും തുടർന്ന് വനിതകൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. വനിതകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം തികച്ചും സൗജന്യം.