rahana

ഇടുക്കി: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിത കമ്മറ്റിയുടെ ഉജ്ജ്വല 2024 വനിതാ ദിന പരിപാടിയുടെ ഭാഗമായി ജില്ലയിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘനാ രംഗത്തും മികവ് തെളിയിച്ച വനിത മെഡിക്കൽ ഓഫീസറായ ഡോ. വി.കെ.രഹന യ്ക്ക് ഉജ്ജ്വല 2024 പുരസ്‌കാരം ലഭിച്ചു. ബൈസൺവാലി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ്.അരികെ പാലിയേറ്റീവ് പരിചരണം , വയോജന പദ്ധതി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുടെ മികച്ച സേവനത്തിനുള്ള അംഗീകാരമാണിത്. ജില്ലയിലെ ആനച്ചാൽ, ചെമ്മണ്ണാർ തുടങ്ങി വിവിധ ഡിസ്‌പെൻസറികളിൽ സേവനം ചെയ്തിട്ടുണ്ട്. അടിമാലി ചേന്നര യിൽ അഡ്വ. സി.എം റഫീഖിന്റെ ഭാര്യയാണ്.