കൊന്നത്തടി : ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാൻസർ രോഗനിർണയ ക്യാമ്പ് നാളെ രാവിലെ 10 ന് പാറത്തോട് സെന്റ് ജോർജ് പാരിഷ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 'താങ്ങാവാം.. തണലാകാം' എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് തുടർന്ന് ആറു ദിവസങ്ങളിലായി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും നടക്കും. രാവിലെ 9.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും.
ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അദ്ധ്യക്ഷത വഹിക്കും.