 
അടിമാലി :എൻ.ജി.ഒ യൂണിയന്റെ 51ാം ജില്ലാ സമ്മേളന ത്തിന് അടിമാലിയിൽ തുടക്കമായി ജില്ലാ പ്രസിഡന്റ് സി .എസ് മഹേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി കെ .കെ പ്രസുഭകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി .എ ജയകുമാർ കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചനടന്നു. ഉച്ചയ്ക്ക് ശേഷം 2.30 ന് ചേർന്ന പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്റ് എസ് .സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി .എസ് മഹേഷ് അധ്യക്ഷ നായി.എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ .ആർ ഷാജിമോൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി .ഡി ജോസ്, കെ .എസ് .എസ്. പി യു ജില്ലാ സെക്രട്ടറി എ .എൻ ചന്ദ്രബാബു ,യൂണിയൻ സംസ്ഥാന സെക്രട്ടറി പി .സുരേഷ്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എം കെ വസന്ത, ടി.എം ഹാജറ,സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ .കെ പ്രസഭകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.ജി രാജീവ് നന്ദിയും പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സുഹൃദ് സമ്മേളനം സി.ഐ.ടി യു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്യും.