അടിമാലി: ആദിവാസി കുടികളിൽ നിന്ന് അടിമാലിയിൽ ക്ഷേത്രോത്സ വത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഞാവൽപാറ കുടിയിൽ നിന്നുള്ള സുബ്രഹ്മണി, സുകുമാരൻ എന്നിവർക്ക് സാരമയ പരുക്ക്പറ്റി. സംഭവവുമായി ബന്ധപ്പെട്ട് പടിക്കപ്പ് ആദിവാസി കുടിയിൽ താമസിക്കുന്ന എളംബ്ലാശേരി സ്വദേശികളായ ബാലൻ മകൻ ജയേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ അടിമാലി ഫെഡറൽ ബാങ്കിന് മുൻവശത്താണ് ആക്രമണം നടന്നത്. കുടുംബ പ്രശ്‌നങ്ങളെ ചൊല്ലിയുണ്ടാ യ തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് പൊലീസി പറഞ്ഞു.