ഉടുമ്പന്നൂർ : എസ്. എൻ. ഡി. പി യോഗം ഉടുമ്പന്നൂർ ശാഖയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി. വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ കൺവീനർ പി. ടി. ഷിബു ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗവും യൂണിയൻ വനിതാ സംഘം സെക്രട്ടറിയുമായ സ്മിത ഉല്ലാസ് വനിതാദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് . ജിജി സുരേന്ദ്രൻ, റിട്ട. അദ്ധ്യാപിക പി. കെ. രാജമ്മ, യൂണിയൻ വനിതാസംഘം സെക്രട്ടറി സ്മിത ഉല്ലാസ്, സംഘടനയോട് ചേർന്ന് പ്രവർത്തിക്കുന്ന മുതിർന്ന വനിതകളായ ചെല്ലമ്മ രാഘവൻ, സാവിത്രി ദാമോദരൻ,സാഹിത്യകാരി ഇന്ദുലേഖ വാസുകി ഷാജി, ശാഖ വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. .യോഗത്തിൽ ശാഖാ പ്രസിഡന്റ് ശപി. ജി മുരളീധരൻ, സെക്രട്ടറി പി. കെ. രാമചന്ദ്രൻ, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സി. കെ. അജിമോൻ എന്നിവർ സംസാരിച്ചു.വനിതാ സംഘം സെക്രട്ടറി . ശ്രീമോൾ ഷിജു സ്വാഗതവും ട്രഷറർ രജിത ഷൈൻനന്ദിയും പറഞ്ഞു.