തൊടുപുഴ: ഇടുക്കി പ്രസക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.പി.ഗോപിനാഥിന്റെ 16ാമതു അനുസ്മരണവും അവാർഡ് ദാനവും ഇന്ന് പ്രസ്‌ക്ലബ് ഹാളിൽ നടക്കും. അർഹനായി. 2023 നവംബറിൽ മനോരമ സൺഡേ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച ആനയും ഷബ്‌നയും ഒരു സ്‌നേഹചങ്ങല എന്ന ഫീച്ചറിനാണ് അവാർഡ്. രാവിലെ 11.30നു ചേരുന്ന സമ്മേളനത്തിൽ മുൻ ഐജി എസ്.ഗോപിനാഥ് അവാർഡ് 2024ലെ മാധ്യമ പുരസ്‌കാരത്തിന് അർഹനായ മലയാള മനോരമ മലപ്പുറം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ ടി.അജീഷിന് നൽകും. ഡീൻ കുര്യാക്കോസ് എംപി യോഗം ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ സ്വാഗതവും ട്രഷറർ വിൽസൺ കളരിക്കൽ നന്ദിയും പറയും.