joeph
കേരള കർഷക യൂണിയൻ സംസ്ഥാന കർഷക നേതൃത്വ സംഗമംകേരളാ കോൺഗ്രസ് ചെയർമാൻപി.ജെജോസഫ്എം.എൽഎ ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി. മനുഷ്യ ജീവനും കർഷകർക്കും വില കൽപ്പിക്കാത്ത കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനരോഷം ഉയരുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെജോസഫ് എം.എൽ.എ പറഞ്ഞു.കേരള കർഷക യൂണിയൻ സംസ്ഥാന കർഷക നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവിധ ജില്ലകളിൽ വനം വകുപ്പ് മന്ത്രി നടത്തുന്ന സർവ്വകക്ഷി യോഗങ്ങൾ മുൻ കാലങ്ങളിലേതു പോലെ പ്രഹസനങ്ങളാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. ജപ്തി നടപടികൾ നിർത്തി വച്ച് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്നും ജപ്തിയിലായിരിക്കുന്നവർക്ക് 30 മുതൽ 50 വരെ തവണകളായി തുക അടയ്ക്കാൻ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ്‌വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു.പി.സിതോമസ്, മോൻസ് ജോസഫ് എം.എൽ.എ ,ജോയി എബ്രാഹം , തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ, ജോസ് ജെയിംസ് നിലപ്പന, സി.റ്റിതോമസ്, ജോയി തെക്കേടത്ത്, ബിജോയ് പ്ലാത്താനം, ജോർജ് കിഴക്കു മശ്ശേരി, നിതിൻ സി. വടക്കൻ, ആന്റച്ചൻ വെച്ചുച്ചിറ, ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി, സോജൻ ജോർജ് ്യുബിജോയി പ്ലാത്താനം, ജോയി .സി. കാപ്പിൽ ,കുഞ്ഞ് കളപ്പുര, ജോയി കെ.മാത്യു, ജോണിപുളിന്തടം, തുടങ്ങിയവർ പ്രസംഗിച്ചു.