vagamon

പീരുമേട്: വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിനെ കൂടുതൽ മനോഹാരിതമാക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്
സ്വകാര്യ പങ്കാളിത്തത്തോടെ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയ മ്യൂസിക്കൽ ഫൗണ്ടൻനാടിനു സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി.ബിനു ഉദ്ഘാടനം നിർവ്വഹിച്ചു. വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവമാണ് മ്യൂസിക്കൽ ഫൗണ്ടൻ നൽകുന്നത്. വാഗമൺ അഡ്വഞ്ചർ പാർക്ക് ഫ്‌ളവർ ഗാർഡനിൽ വൈകുന്നേരം ആറുമണി മുതൽ രാത്രി 9 മണി വരെയാണ് മ്യൂസിക്കൽ ഫൗണ്ടനിൽ സഞ്ചാരികൾക്ക് പ്രവേശനം. വൈദ്യുത ദീപ അലങ്കാരങ്ങളോടു കൂടിയ വിവിധതരംഫോട്ടോപോയിന്റുകളും, മറ്റ് വിനോദ ഉപാധികളും അഡ്വഞ്ചർ പാർക്കിൽ ഉരുക്കിയിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പും , ഡിടിപിസി ഇടുക്കിയുടെയും,കേരള സംസ്ഥാന നിർമ്മിതികേന്ദ്രതിന്റെനേതൃത്വത്തിൽഗ്രീൻ എസ്‌കേപ്പ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മ്യൂസിക്കൽ ഫൗണ്ടൻ ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 100 രൂപയാണ് പ്രവേശന ഫീസ് വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് സന്ധ്യാസമയം മികച്ച ഒരു അനുഭവമാക്കാൻഈ പുതിയ സംരംഭത്തിന് കഴിയും.
ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മതോമസ് അദ്ധ്യക്ഷയായിരുന്നു.ഡി.ടി.പി.സി സെക്രട്ടറി ജിതീഷ്‌ജോസ്, ഗവേണിംഗ്‌ബോർഡ് അംഗം സജീവ് കുമാർ തുടങ്ങിയവരും, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.