accident

പീരുമേട്: കൊല്ലം. തേനി ദേശീയ പാതയിൽ അറുപത്തിരണ്ടാം മൈലിൽ വൈദ്യുതി പോസ്റ്റിലിടിച്ച് വാഹന അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം .നെല്ലിമല എസ്റ്റേറ്റിൽ നടന്നുവരുന്ന സിനിമ ഷൂട്ടിങ്ങിന് സാധനങ്ങളുമായി കുമളിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരുമ്പോഴാണ് എതിർ ദിശയിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വൻ അപകടമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് വണ്ടിപ്പെരിയാർ പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.