ചെറുതോണി: എൽ.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് ചെറുതോണിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, ഷാജി കാഞ്ഞമല, എം.ജെ. മാത്യു, അനിൽ കൂവപ്ലാക്കൽ, എം.കെ. പ്രിയൻ, സിബിച്ചൻ ജോസഫ്, കെ.എൻ. മുരളി, എൻ.വി. ബേബി, പി.ബി. സബീഷ്, സാജൻ കുന്നേൽ, ജോസ് കുഴികണ്ടം, ലിസ്സി ജോസ്, പ്രഭ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.