ചെറുതോണി. എൻ.സി. പി (എസ് )ജില്ലാ നേതൃയോഗം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വെള്ളപ്പാറ ഫോറസ്റ്റ് ഐ ബി യിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ടി മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്. മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ.സി.പി സംസ്ഥാന ഭാരവാഹികളായ സുഭാഷ് പുഞ്ചക്കോട്ടിൽ, അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ പങ്കെടുക്കും. ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യും.