തൊടുപുഴ : മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന ആറാം വാർഡിലേക്കുള്ള ആശാവർക്കറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. യോഗ്യത: എസ്.എസ്.എൽ.സി 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായിരിക്കണം അപേക്ഷകർ. അഭിമുഖത്തിന് സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഉദ്യോഗാർത്ഥികൾ ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾ 04862 222630 എന്ന ഓഫീസ് നമ്പറിൽ ലഭിക്കും.