തൊടുപുഴ: എൻ.ജി.ഒ. സംഘ് ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. എം. സിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.ബി. പ്രവീണിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ആർ.എസ്.എസ്. വിഭാഗ് സേവാപ്രമുഖ് പി.ആർ. ഹരിദാസ്, കെ.ജി.ഒ. സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ബിജു, എൻ.ടി.യു. ജില്ലാ പ്രസിഡന്റ് വി.സി. രാജേന്ദ്രകുമാർ, കേരള ഫോറസ്റ്റ് പ്രൊട്ട്ര്രകീവ് സ്റ്റാഫ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് വർഗീസ്, കേരള പെൻഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ, കേരള വൈദ്യുതി മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ബിനീഷ് ചേറാടി, കെ.എസ്.ടി. എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ എൻ.ആർ. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി പി.റ്റി. ബാലുരാജ് സ്വാഗതവും വനിതാ കമ്മിറ്റി സെക്രട്ടറി മഞ്ജു പി. ചന്ദ്രൻ നന്ദിയും പറഞ്ഞു.