അരിക്കുഴ: ഉദയ വൈ. എം. എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ ജീവിതത്തെയും കവിതകളെയും ആസ്പദമാക്കി കുമാരനാശാൻ സ്മൃതി സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് നിർവഹിച്ചു. രഞ്ജിത്ത് ജോർജ്ജ് പാലക്കാട് വിഷയാവതരണം നടത്തി. പഞ്ചായത്തംഗം എ.എൻ ദാമോദരൻ നമ്പൂതിരി, ടി. കെ. ശശിധരൻ, കെ.എസ്. തങ്കപ്പൻ, ഷിബു രവീന്ദ്രൻ, എൻ. ജെ. മാത്യു, പാപ്പിക്കുട്ടിയമ്മ, ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.