ramesh

അടിമാലി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ കല്ലാർ വട്ടിയാർ കുരിശുപാറ നിത്യഭവൻ രമേശിനെ (32) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. കല്ലാർ വട്ടിയാർ സിലോൺ കോളനിയിൽ കുടുംബമായി താമസിക്കുന്ന വീട്ടമ്മയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും വീടിന്റെ മുറ്റത്ത് വെച്ച് ലൈംഗിക ഉദ്ദേശത്തോടെ കൈയിൽ കയറി പിടിക്കുകയും ചെയ്തെന്നാണ് കേസ്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.