ഇടുക്കി: ജില്ലയിലെ വന്യജീവി ആക്രമണങ്ങളും അവ നേരിടുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങളും അനുബന്ധകാര്യങ്ങളും ചർച്ച ചെയ്യുന്നതിനുള്ള സർവകക്ഷി യോഗം ഇന്ന് രാവിലെ 10 നര കളക്ടറേറ്റിൽ ചേരും. വനം മന്ത്രി എ.കെ ശശീന്ദ്രൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, വനം റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കും.