രാജാക്കാട്:രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെ ആനപ്പാറ കപ്പേളയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് കൊടിയേറി.പത്ത് ദിവസങ്ങളിലായി നടക്കുന്ന തിരുനാൾ 19 ന് സമാപിക്കുമെന്ന് വികാരി ഫാ.ജോബി വാഴയിൽ സഹവികാരിമാരായ ഫാ. ജോയൽ വള്ളിക്കാട്ട്,ഫാ.ജെയിൻ കണിയോടിക്കൽ എന്നിവർ അറിയിച്ചു. കൊടിയേറ്റ് കർമ്മം ഇടുക്കി രൂപത വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ നിർവ്വഹിച്ച് നവീകരിച്ച അൾത്താരയുടെ വെഞ്ചിരിപ്പും നടത്തി.18 വരെ എല്ലാ ദിവസവും വൈകിട്ട് 5.30 ന് വിശുദ്ധ കുർബ്ബാന,നൊവേന.19 ന് വൈകിട്ട് നാലിന് ലദീഞ്ഞ്,ആഘോഷമായ തിരുനാൾ കുർബ്ബാന,സന്ദേശം ഫാ.ജെയിൻ ജോർജ്ജ് കോക്കപ്പിള്ളിൽ, പ്രദക്ഷിണം,നേർച്ച,പ്രസുദേന്തി വാഴ്ച.