പീരുമേട്: വ്യാപാരി വ്യവസായി സമിതി പാമ്പനാർ യൂണിറ്റ് സമ്മേളനം പാമ്പനാർ കല്യാണമണ്ഡപത്തിൽ നടന്നു.ജില്ലാ സെക്രട്ടറി ഷാജൻ കുന്നേൽ സമ്മേളനം ഉദ്ഘാടനംചെയ്തു. ജോൺ പോൾ അദ്ധ്യക്ഷത വഹിച്ചു.സി.ആർ.സോമൻ, വൈ എം ബെന്നി, ബ്രിജിൽ ബാബു , ജയകുമാർ, നവാസ് , എ. രാമൻ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ജോൺപോൾ (പ്രസിഡന്റ്), എം എഫ് തോമസ് (സെക്രട്ടറി), വി യു ഹംസ (ട്രഷറാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു