അടിമാലി: കൊന്നത്തടി കാക്കാ സിറ്റി റോഡിൽ നിരപ്പേൽ പടിക്ക് സമീപമുള്ള തോട്ടിൽ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാവിലെ പ്രദേശത്ത് ദുർഗന്ധം വ്യാപകമായതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ പരാതി നൽകി. സമീപ പ്രദേശങ്ങളിലെ സി.സി.ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടു പിടിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.സമീപകാലത്ത് ഇഞ്ചപ്പതലിനു സമീപം മാലിന്യം തള്ളിയിരുന്നു. രണ്ടു മാസം മുമ്പ് ചെങ്കുളം ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു..