പൂപ്പാറ:വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന് ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ഇന്ന് (ചൊവ്വാ)പൂപ്പാറയിൽ ബഹുജനറാലിയും പ്രതിഷേധ സമ്മേളനവും നടത്തും. വന്യജീവികളെ വനത്തിൽ തന്നെ അധിവസിപ്പിക്കാൻ നടപടിയെടുക്കുക.വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുക, ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുക,പരിക്കേറ്റവർക്ക് മതിയായ നഷ്ടപരിഹാരവും ചികിത്സാചെലവും നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സമരം നടത്തുന്നത്.വൈകിട്ട് നാലിന് എസ്റ്റേറ്റ് പൂപ്പാറയിൽ നിന്നും ബഹുജന റാലി ആരംഭിച്ച് പൂപ്പാറയിൽ സമാപിക്കും തുടർന്ന് നടക്കുന്ന പ്രതിഷേധ സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ,,മീഡിയ ചെയർമാൻ ഫാ. ജിൻസ് കാരയ്ക്കാട്ട്,രാജാക്കാട് ഫൊറോന വികാരി ഫാ.ജോബി വാഴയിൽ,മുരിക്കുംതൊട്ടി പള്ളി വികാരി ഫാ. തോമസ് പുത്തൻപുരയിൽ,ജോർജ്ജ് കോയിക്കൽ,സിജോ ഇലത്തൂർ,ടൈറ്റസ് ജേക്കബ്ബ്,ജെറിൻ പട്ടാംകുളം എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികളായ മോൺ.ജോസ് പ്ലാച്ചിക്കൽ,ഫാ.ജോബി വാഴയിൽ,ഫാ.തോമസ് പുത്തൻപുരയിൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ടൈറ്റസ് ജേക്കബ്ബ്,ജെയിംസ് കളപ്പുര,തങ്കച്ചൻ നാരകത്തിനാംകുന്നേൽ എന്നിവർ പറഞ്ഞു.