തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കെ.പി.ഗോപിനാഥ് അനുസ്മരണവും അവാർഡ് ദാനവും നടന്നു. മുൻ ഐ ജി എസ്.ഗോപിനാഥ് ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. കെ.പി.ഗോപിനാഥിന്റെ പേരിൽ ഏർപ്പെടുത്തിയ 2024ലെ മാധ്യമ പുരസ്‌കാരം മലയാള മനോരമ മലപ്പുറം യൂണിറ്റ് ചീഫ് സബ് എഡിറ്റർ ടി.അജീഷിന് സമ്മാനിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി കെ എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.ജയിംസ് വാട്ടപ്പള്ളി സ്വാഗതവും അഖിൽ സഹായി നന്ദിയും പറഞ്ഞു.